തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. വളളക്കടവ് ഗംഗ ഭവനിൽ മുത്തു എന്ന് വിളിക്കുന്ന അഖിനേഷ് അശോകിനെയാണ് (21) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന പ്രതിയെക്കുറിച്ച് കഴക്കൂട്ടം സൈബർസിറ്റി അസിസ്റ്റന്റ് കമ്മിഷണർ ഷൈനു തോമസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ ബിജു യു, സി.പി.ഒമാരായ സജാദ് ഖാൻ, അൻസിൽ, അരുൺ എസ്. നായർ, സുജിത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അഖിനേഷിനെ സുഹൃത്തിന്റെ വള്ളക്കടവിലുള്ള വീട്ടിൽ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.