ss

തിരുവനന്തപുരം: കോവളത്ത് യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടിയതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. വെള്ളാർ പൊറ്റവിള വീട്ടിൽ അമലുണ്ണി എന്ന് വിളിക്കുന്ന അമൽ (23), വെള്ളാർ അരിവാൾ കോളനിയിൽ കാട്ടിലെ കണ്ണൻ എന്ന് വിളിക്കുന്ന വിമൽമിത്ര (20), വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ ഇൻഷാദ് (23), കുഴിവിളാകം കുന്നിൽ വീട്ടിൽ വിഷ്ണു പ്രകാശൻ (21), കുഴിവിളാകത്ത് ആറ്റരികത്ത് വീട്ടിൽ മുണ്ടാപ്പി എന്ന് വിളിക്കുന്ന സുമേഷ് (21), കെ.എസ് റോഡിൽ ഖാദർ എന്ന് വിളിക്കുന്ന നാദിർഷ (21) എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 21നാണ് യുവാവിന് നേരെ ആക്രമണം നടന്നത്. രാത്രി 10.30ന് കണ്ണൻകോട് എ.എസ് ബേക്കറിക്ക് സമീപം നിൽക്കുകയായിരുന്ന ആഴാകുളം സ്വദേശി അഖിലിനെ ആറംഗസംഘം മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മുൻപ് പ്രതികൾക്കെതിരെ പൊലീസിൽ പരാതി കൊടുത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കോവളം ഇൻസ്‌പെക്ടർ രൂപേഷ് രാജ്, എസ്.ഐ റസൽ, സി.പി.ഒമാരായ ഷിജു, ബിജേഷ്, ഷൈജു, ഷൈൻ ജോസ്, രാജേഷ് ബാബു എന്നിവരങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.