പാറശാല: പെൻസിൽ ലെഡ് കാർവിംഗിലൂടെ 212 ചെയിനുകൾ നിർമ്മിച്ച് മാല കോർത്ത് ഗിന്നസ് റിക്കാഡിൽ ഇടം നേടിയ പരശുവയ്ക്കൽ സ്വദേശി ഡോ. മനോജിനെ പാറശാല ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വീട്ടിൽ എത്തി ആദരിച്ചു. പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത, വൈസ് പ്രസിഡന്റ് ആർ.ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എസ്. വീണ, അനിതാറാണി, വാർഡ് മെമ്പർമാരായ എം. സുനിൽ, ലെൽവിൻജോയ് അനിത, പഞ്ചായത്ത് സെക്രട്ടറി ഹരി, അസിസ്റ്റന്റ് സെക്രട്ടറി അജിതകുമാരി എന്നിവർ പങ്കെടുത്തു.