euro-cup

യൂറോകപ്പിൽ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് നോക്കൗട്ട് റൗണ്ടിലേക്ക് എത്തുമ്പോൾ കളികാര്യമാവുകയാണ്. സമനിലകളില്ലാത്ത മത്സരങ്ങളാണ് ഇനി. വിജയിക്കുന്ന ടീം ക്വാർട്ടറിലേക്കും തോൽക്കുന്നവർ പുറത്തേക്കും.നിശ്ചിത സമയത്ത് (90) സമനിലയാണെങ്കിൽ മത്‌സരം എക്സ്ട്രാടൈമിലേക്കും അവിടെയും തീരുമാനമായില്ലെങ്കിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്കും സഡൻഡെത്തിലേക്കും നീളം. ഇന്ന് ഇന്ത്യൻ സമയം രാത്രി 9.30ന് ആരംഭിക്കുന്ന പ്രീക്വാർട്ടറിലെ ആദ്യ മത്സരത്തിൽ വേൽസും ഡെൻമാർക്കും തമ്മിലാണ് പോരാട്ടം. ഇന്ത്യൻ സമയം രാത്രി 12.30ന് ആരംഭിക്കുന്ന രണ്ടാം മത്സരത്തിൽ ഇറ്രലി ആസ്ട്രിയയെ നേരിടും.

സോണി ചാനലുകളിൽ ടിവി ലൈവും സോണിലൈവിലും ജിയോ ടിവിയിലും ലൈവ് സ്ട്രീമിംഗും

മുന്നേറാൻ ഇറ്രലി, അട്ടിമറിക്കാൻ ആസ്ട്രിയ

ഇ​ത്ത​വ​ണ​ ​ഏറ്റ​വും​ ​ആ​ധി​കാ​രി​ക​ത​യോ​ടെ​ ​പ്രീ​ക്വാ​ർ​ട്ട​ർ​ ​ഉ​റ​പ്പി​ച്ച​ ​ടീ​മാ​ണ് ​ഇ​റ്റ​ലി.​ ​ഗ്രൂ​പ്പ് ​എ​യി​ലെ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​അ​വ​ർ​ ​യൂ​റോ​യു​ടെ​ ​ഗ്രൂ​പ്പ് ​ഘ​ട്ട​ത്തി​ൽ​ ​ഒ​രു​ഗോ​ൾ​ ​പോ​ലും​ ​വ​ഴ​ങ്ങാ​ത്ത​ ​ആ​ദ്യ​ ​ടീ​മെ​ന്ന​ ​റെ​ക്കാ​ഡു​മാ​യാ​ണ് ​ആ​സ്ട്രി​യ​യെ​ ​നേ​രി​ടാ​നൊ​രു​ങ്ങു​ന്ന​ത്.​ ​മ​റു​വ​ശ​ത്ത് ​ആ​സ്ട്രി​യ​ ​ഗ്രൂ​പ്പ് ​സി​യി​ലെ​ ​ര​ണ്ടാം​ ​സ്ഥാ​ന​ക്കാ​രാ​യാ​ണ് ​ആ​ദ്യ​മാ​യി​ ​യൂ​റോ​ക​പ്പി​ന്റെ​ ​പ്രീ​ക്വാ​ർ​ട്ട​ർ​ ​ഉ​റ​പ്പി​ച്ച​ത്.​ ​ഉ​ക്രൈ​നേ​യും​ ​നോ​ർ​ത്ത് ​മാ​സി​ഡോ​ണി​യേ​യും​ ​വീ​ഴ്ത്തി​യാ​യി​രു​ന്നു​ ​ഗ്രൂപ്പ് സിയിൽ ആ​സ്ട്രി​യ​യു​ടെ​ ​പ​ട​യോ​ട്ടം.
എ​ണ്ണ​യി​ട്ട​ ​യ​ന്ത്രം​ ​പോ​ലെ​യാ​ണ് ​ഇ​റ്റ​ലി​യു​ടെ​ ​ക​ളി.​ ​ആ​ക്ര​മ​ണ​വും​ ​പ്ര​തി​രോ​ധ​വും​ ​ഒ​ന്നി​നൊ​ന്ന് ​മെ​ച്ചം.​ ​ഇ​രു​പ​ത്തി​യാ​റം​ഗ​ ​ടീ​മി​ൽ​ 25​ ​പേ​ർ​ക്കും​ ​അ​വ​സ​രം​ ​ന​ൽ​കി​ക്ക​ഴി​ഞ്ഞ​ ​കോ​ച്ച് ​മാ​ൻ​സീ​നി​ ​ടീ​മി​ന്റെ​ ​ബ​‍​ഞ്ച് ​സ്ട്രെം​ഗ്ത്തും​ ​എ​ത്ര​ ​മി​ക​ച്ച​താ​ണെ​ന്ന് ​മ​ന​സി​ലാ​ക്കി​ ​ത​ന്നു.​ ​
സി​റൊ​ ​ഇ​മ്മൊ​ബി​ലെ​യും​ ​ഇ​ൻ​സാ​ഗ്നെ​യും​ ​ബെ​റാ​ഡി​യും​ ​ലോ​ക്കാ​റ്റെ​ല്ലി​യും​ ​കെ​ല്ലി​നി​യു​മെ​ല്ലാം​ ​അ​ണി​ ​നി​ര​ക്കു​ന്ന​ ​അ​സൂ​റി​പ്പ​ട​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ഇ​തു​വ​രെ​ ​ഏറ്റവും​ ​മ​നോ​ഹ​ര​മാ​യ​ ​ഫു​ട്ബാ​ൾ​ ​ക​ളി​ച്ച​ ​ടീ​മാ​ണ്.
ക്യാ​പ്ട​ൻ​ ​ഡേ​വി​ഡ് ​അ​ലാ​ബ​യു​ടെ​ ​ചി​റ​കി​ലേ​റി​യാ​ണ് ​ആ​സ്ട്രി​യ​ ​വ​രു​ന്ന​ത്.​ ​ഗ്രൂ​പ്പി​ലെ​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ൽ​ ​ഉ​ക്രൈ​നെ​ ​വീ​ഴ്ത്തി​യാ​ണ് ​ആ​സ്ട്രി​യ​ ​പ്രീ​ക്വാ​ർ​ട്ട​ർ​ ​ഉ​റ​പ്പി​ച്ച​ത്.

മത്സരസമയം ഇന്ത്യൻ സമയം രാത്രി 12.30 മുതൽ വെംബ്ലിയിൽ

ത്രി​ല്ല​ർ​ ​ഡെ​ൻ​മാ​ർ​ക്കും​ ​സൂ​പ്പ​ർ​ ​വേ​ൽ​സും

ക്രി​സ്റ്റ്യൻ​ ​എ​റി​ക്സ​ണെ​ന്ന​ ​പ്ലേ​മേ​ക്ക​ർ​ ​ഫി​ൻ​ല​ൻ​ഡി​നെ​തി​രാ​യ​ ​ഗ്രൂ​പ്പി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​നി​ടെ​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​കു​ഴ​ഞ്ഞു​ ​വീ​ണ​തി​ന്റെ​ ​ആ​ഘാ​ത​ത്തി​ലാ​യി​രു​ന്ന​ ​ഡെ​ൻ​മാ​ർ​ക്ക് ​അ​വ​സാ​ന​ ​ഗ്രൂ​പ്പ് ​പോ​രാ​ട്ട​ത്തി​ൽ​ ​ത്രി​ല്ല​ർ​ ​ജ​യ​വു​മാ​യാ​ണ് ​അ​വ​സാ​ന​ ​പ​തി​നാ​റി​ൽ​ ​ഇ​ടം​ ​നേ​ടി​യ​ത്.​ ​ആ​ദ്യ​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളി​ലും​ ​തോ​റ്റ​ ​ഡെ​ൻ​മാ​ർ​ക്ക് ​നി​ർ​ണാ​യ​ക​മാ​യ​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ൽ​ ​റ​ഷ്യ​യെ​ 1​-4​ ​ഗോ​ളു​ക​ൾ​ക്ക് ​ത​ക​ർ​ത്താ​ണ് ​പു​റ​ത്താ​ക​ലി​ന്റെ​ ​വ​ക്കി​ൽ​ ​നി​ന്ന് ​തി​രി​ച്ചു​ ​വ​ന്ന​ത്.
യൂ​റോ​യു​ടെ​ ​ച​രി​ത്ര​ത്തി​ൽ​ ​ഗ്രൂ​പ്പി​ലെ​ ​ആ​ദ്യ​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളും​ ​തോ​റ്റി​ട്ടും​ ​പ്രീ​ക്വാ​ർ​ട്ട​റി​ൽ​ ​എ​ത്തി​യ​ ​ആ​ദ്യ​ ​ടീ​മാ​ണ് ​ഡെ​ൻ​മാ​ർ​ക്ക്.​ ​മ​റു​വ​ശ​ത്ത് ​വേ​ൽ​സ് ​ഗാ​ര​ത് ​ബെയ്​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​തു​ട​ർ​ച്ച​യാ​യ​ ​ര​ണ്ടാം​ ​ത​വ​ണ​യാ​ണ് ​യൂ​റോ​ ​പ്രീ​ക്വാ​ർ​ട്ട​റി​ൽ​ ​ക​ട​ക്കു​ന്ന​ത്.​ ​ഗ്രൂ​പ്പ് ​എ​യി​ൽ​ ​ഇറ്റ​ലി​യോ​ട് ​തോ​റ്റെ​ങ്കി​ലും​ ​തു​ർ​ക്കി​ക്കെ​തി​രാ​യ​ ​ജ​യ​വും​ ​സ്വി​റ്റ്്‌​സ​ർ​ല​ൻ​ഡി​നെ​തി​രേ​ ​നേ​ടി​യ​ ​സ​മ​നി​ല​യു​മാ​ണ് ​വേ​ൽ​സി​ന്റെ​ ​പ്രീ​ക്വാ​ർ​ട്ട​ർ​ ​പ്ര​വേ​ശ​നം​ ​സാ​ധ്യ​മാ​ക്കി​യ​ത്.
മു​ഖാ​മു​ഖം
ഇ​തു​വ​രെ​ ​മു​ഖാ​മു​ഖം​ ​വ​ന്ന​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ആ​റെ​ണ്ണ​ത്തി​ൽ​ ​ഡെ​ൻ​മാ​ർ​ക്ക് ​ജ​യി​ച്ചു.​ ​നാ​ലെ​ണ്ണ​ത്തി​ൽ​ ​വേ​ൽ​സും. അ​വ​സാ​നം​ ​നേ​ർ​ക്കു​ ​നേ​ർ​ക​ളി​ച്ച​ ​ര​ണ്ട് ​മ​ത്സ​ര​ത്തി​ലും​ ​ഡെ​ൻ​മാ​ർ​ക്കി​നാ​യി​രു​ന്നു​ ​ജ​യം.

മ​​​ത്സ​​​ര​​​സ​​​മ​​​യവും വേദിയും ​ ​-​​​ ​​​ഇ​​​ന്ത്യ​​​ൻ​​​ ​​​സ​​​മ​​​യം​​​ ​​​രാ​​​ത്രി​​​ 9.30​​​ ​​​മു​​​ത​​​ൽ​​​ ​​​ആം​സ്റ്റ​ർ​ഡാ​മിൽ