vatt

​ 35​ ​ലി​റ്റ​ർ​ ​ചാ​രാ​യ​വും​ 600​ ​ലി​റ്റ​ർ​ ​കോ​ട​യും​ ​പി​ടി​ച്ചെ​ടു​ത്തു

കോ​ട്ട​യം​:​ ​ബി​വ​റേ​ജ് ​ഔ​ട്ട്ലെ​റ്റു​ക​ൾ​ ​തു​റ​ന്നെ​ങ്കി​ലും​ ​ചാ​രാ​യ​ ​വാ​റ്റ് ​സു​ല​ഭം.​ ​അ​ടി​മാ​ലി​ ​പ്ര​ദേ​ശ​ത്ത് ​ചാ​രാ​യം​ ​എ​ത്തി​ക്കാ​നാ​യി​ ​വ​ന​ത്തി​നു​ള്ളി​ൽ​ ​സ​ജ്ജ​മാ​ക്കി​യി​രു​ന്ന​ ​വാ​റ്റു​കേ​ന്ദ്രം​ ​എ​ക്സൈ​സ് ​ത​ക​ർ​ത്തു.​ 35​​​ ​​​ലി​​​റ്റ​​​ർ​​​ ​​​ചാ​​​രാ​​​യ​​​വും​​​ 600​​​ ​​​ലി​​​റ്റ​​​ർ​​​ ​​​കോ​​​ട​​​യും​​​ ​​​വാ​​​റ്റു​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും​​​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ചാ​രാ​യം​ ​വാ​റ്റി​യ​വ​രെ​ക്കു​റി​ച്ച് ​എ​ക്സൈ​സി​ന് ​വി​വ​രം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​അ​ടി​മാ​ലി​ ​കൊ​ന്ന​ത്ത​ടി​ ​പ​ന്നി​യാ​ർ​ ​നി​ര​പ്പി​ൽ​ ​വ​ന​ത്തി​നു​ള്ളി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.


ഇ​​​ടു​​​ക്കി​​​ ​​​ഐ.​​​ ​​​ബി​​​ ​​​റി​​​പ്പോ​​​ർ​​​ട്ടി​​​ന്റെ​​​ ​​​അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ​​​ ​​​ത​​​ങ്ക​​​മ​​​ണി​​​ ​​​എ​​​ക്‌​​​സൈ​​​സ് ​​​റേ​​​ഞ്ച് ​​​ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​ർ​​​ ​​​പി.​​​ ​​​കെ​​​ ​​​സു​​​രേ​​​ഷി​​​ന്റെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ൽ​​​ ​​​ ​​​ന​​​ട​​​ത്തി​​​യ​​​ ​​​പ​രി​ശോ​ധ​ന​യി​ലാ​ണ് ​​​വ​ന​ത്തി​നു​ള്ളി​ലെ​ ​വാ​റ്റു​കേ​ന്ദ്രം​ ​​​ക​​​ണ്ടെ​​​ത്തി​​​യ​​​ത്.​ വ​​​നം​​​വ​​​കു​​​പ്പ് ​​​ജ​​​ണ്ട​​​യി​​​ൽ​​​ ​​​നി​​​ന്ന്​​ ​​​നൂ​​​റ് ​​​മീ​​​റ്റ​​​ർ​​​ ​​​മാ​​​റി​​​ ​​​ക്യാ​​​ച്ച്‌​​​മെ​​​ന്റ് ​​​എ​​​രി​​​യാ​​​ ​​​ഭാ​​​ഗ​​​ത്തു​​​ള്ള​​​ ​​​വ​​​ന​​​ഭൂ​​​മി​​​യി​​​ലാ​യി​രു​ന്നു​ ​​​വാ​​​റ്റു​​​കേ​​​ന്ദ്രം​​.​​​ ​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ​​​ ​​​പ്രി​​​വ​​​ന്റീ​​​വ് ​​​ഓ​​​ഫീ​​​സ​​​ർ​​​ ​​​മ​​​നോ​​​ജ് ​​​മാ​​​ത്യു,​​​ ​​​സി​​​വി​​​ൽ​​​ ​​​എ​​​ക്‌​​​സൈ​​​സ് ​​​ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ​​​ ​​​പി.​​​ ​​​എ.​​​ ​​​ബി​​​ജു,​​​ ​​​ബി​​​നു​​​ ​​​ജോ​​​സ​​​ഫ്,​​​ ​​​ഷോ​​​ബി​​​ൻ​​​ ​​​മാ​​​ത്യു,​​​ ​​​ഡ്രൈ​​​വ​​​ർ​​​ ​​​പി.​​​ ​​​കെ.​​​ ​​​ശ​​​ശി​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​പ​​​ങ്കെ​​​ടു​​​ത്തു.