arrest

പ്ര​തി​ക​ളി​ലൊ​രാ​ളാ​യ​ ​സ​ർ​ക്കാ​രു​ദ്യോ​ഗ​സ്ഥ​നെ​ ​കേ​സി​ൽ​ ​നി​ന്നൊ​ഴി​വാ​ക്കാ​ൻ​ ​സ്റ്റേ​ഷ​നി​ൽ​ ​ബ​ഹ​ളം​ ​വ​ച്ച​ ​സി.​പി.​എം​ ​എ​ൽ.​സി​ ​സെ​ക്ര​ട്ട​റി​ക്കെ​തി​രെ​ ​കേ​സെ​ടു​ത്തു.

ക​ല്ല​മ്പ​ലം​​:​ ​വീ​ടി​നു​ ​മു​ന്നി​ൽ​ ​ഓ​ട്ടോ​ ​അ​ന​ധി​കൃ​ത​മാ​യി​ ​നി​ത്യേ​ന​ ​പാ​ർ​ക്ക് ​ചെ​യ്യു​ന്ന​ത് ​ചോ​ദ്യം​ചെ​യ്ത​ ​വൃ​ദ്ധ​യെ​യും​ ​കു​ടും​ബ​ത്തെ​യും​ ​വീ​ട് ​ക​യ​റി​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ൽ​ 5​ ​പേ​ർ​ ​അ​റ​സ്റ്റി​ൽ.​ ​കൊ​ട്ടി​യം​മു​ക്ക് ​കി​ളി​ത്ത​ട്ട് ​മു​ക​ൾ​ ​കു​ഴി​ഞ്ഞി​ക്കോ​ണം​ ​പു​ത്ത​ൻ​ ​വീ​ട്ടി​ൽ​ ​സു​ധീ​ർ​ ​(45​),​ ​കൊ​ട്ടി​യം​മു​ക്ക് ​കി​ളി​ത്ത​ട്ട് ​മു​ക​ൾ​ ​വീ​ട്ടി​ൽ​ ​അ​ൽ​ത്താ​ഫ് ​(20​),​ ​കൊ​ട്ടി​യം​മു​ക്ക് ​കി​ളി​ത്ത​ട്ട് ​മു​ക​ൾ​ ​കു​ഴി​ഞ്ഞി​ക്കോ​ണം​ ​പു​ത്ത​ൻ​ ​വീ​ട്ടി​ൽ​ ​ഷം​നാ​ദ് ​(43​),​ ​സ​ഹോ​ദ​ര​ൻ​ ​സ​ജീ​വ് ​(49​),​ ​കൊ​ട്ടി​യം​മു​ക്ക് ​കു​ഴി​ഞ്ഞി​ക്കോ​ണം​ ​പു​ത്ത​ൻ​ ​വീ​ട്ടി​ൽ​ ​ഷാ​നു​ ​(21​)​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​പ​ക​ൽ​ക്കു​റി​ ​ക​ല്ല​റ​ക്കോ​ണം​ ​കി​ളി​ത്ത​ട്ട് ​മു​ക​ളി​ൽ​ ​വീ​ട്ടി​ൽ​ ​അ​ൻ​സാ​ബീ​വി​ ​(70​)​ ​യു​ടെ​ ​പ​രാ​തി​യി​ലാ​ണ് ​അ​റ​സ്റ്റ്‌.​

​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ​ ​ഷം​നാ​ദ് ​ത​ന്റെ​ ​ഗു​ഡ്സ് ​ഓ​ട്ടോ​ ​പ​രാ​തി​ക്കാ​രി​യാ​യ​ ​വൃ​ദ്ധ​യു​ടെ​ ​വീ​ടി​നു​ള്ളി​ൽ​ ​പ്ര​വേ​ശി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​രീ​തി​യി​ൽ​ ​സ്ഥി​ര​മാ​യി​ ​പാ​ർ​ക്ക് ​ചെ​യ്യു​ക​യും​ ​ഇ​ത് ​ചോ​ദ്യം​ ​ചെ​യ്ത​ ​വൃ​ദ്ധ​യെ​യും,​ ​മ​ക​നെ​യും,​ ​കൊ​ച്ചു​ ​മ​ക​നെ​യും​ ​പ്ര​തി​ക​ൾ​ ​സം​ഘം​ ​ചേ​ർ​ന്ന് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​ത്രി​ 8​ ​മ​ണി​യോ​ടെ​ ​വീ​ട്ടി​ൽ​ ​അ​തി​ക്ര​മി​ച്ചു​ക​യ​റി​ ​ഇ​രു​മ്പ് ​വ​ടി​ക​ളും​ ​പൈ​പ്പു​ക​ളും​ ​ഉ​പ​യോ​ഗി​ച്ച് ​ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​വൃ​ദ്ധ​യു​ടെ​ ​വ​ല​തു​ ​കൈ​ ​മൂ​ന്നാ​യി​ ​ഒ​ടി​ഞ്ഞു.​കൊ​ച്ചു​ ​മ​ക​ൻ​ ​സ​ഹി​ന്റെ​ ​മൂ​ക്കി​ന്റെ​ ​പാ​ലം​ ​ത​ക​ർ​ന്നു.​ ​മ​ക​ന് ​സാ​ര​മാ​യി​ ​പ​രി​ക്കേ​റ്റു.​ബോ​ധം​ ​ന​ഷ്ട​പ്പെ​ട്ട​ ​മൂ​വ​രെ​യും​ ​പ​ള്ളി​ക്ക​ൽ​ ​പൊ​ലീ​സ് ​എ​ത്തി​യാ​ണ് ​ആ​ശൂ​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി​യ​ത്.​തു​ട​ർ​ന്ന് ​മു​ഴു​വ​ൻ​ ​പ്ര​തി​ക​ളെ​യും​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ഓ​ട്ടോ​യും​ ​ആ​ക്ര​മ​ണ​ത്തി​ന് ​ഉ​പ​യോ​ഗി​ച്ച​ ​മാ​ര​കാ​യു​ധ​ങ്ങ​ളും​ ​ക​ണ്ടെ​ടു​ത്തു.​

അ​റ​സ്റ്റി​ലാ​യ​ ​പ്ര​തി​ക​ളി​ലൊ​രാ​ളും​ ​സ​ർ​ക്കാ​രു​ദ്യോ​ഗ​സ്ഥ​നു​മാ​യ​ ​ഷം​നാ​ദി​നെ​ ​കേ​സി​ൽ​ ​നി​ന്നും​ ​ഒ​ഴി​വാ​ക്കാ​ൻ​ ​സി.​പി.​എം​ ​എ​ൽ.​സി​ ​സെ​ക്ര​ട്ട​റി​ ​സ്റ്റേ​ഷ​നി​ൽ​ ​നേ​രി​ട്ടെ​ത്തി​യ​ത് ​വി​വാ​ദ​മാ​യി.​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​കൃ​ത്യ​ ​നി​ർ​വ​ഹ​ണം​ ​ത​ട​സ്സ​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​തി​ന് ​എ​ൽ.​സി.​സെ​ക്ര​ട്ട​റി​ ​സ​ജീ​ബ് ​ഹാ​ഷി​മി​നെ​തി​രെ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​പ​ള്ളി​ക്ക​ൽ​ ​സി.​ഐ​ ​പി.​ശ്രീ​ജി​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ​സ്.​ഐ​ ​മാ​രാ​യ​ ​ശ​ര​ലാ​ൽ,​ ​വി​ജ​യ​കു​മാ​ർ,​ഉ​ദ​യ​കു​മാ​ർ,​ ​എ.​എ​സ്.​ഐ​ ​ജി​ഷി,​ ​സി.​പി.​ഒ​ ​മാ​രാ​യ​ ​ബി​ജു​മോ​ൻ,​ ​ഷ​മീ​ർ,​ശ്രീ​രാ​ജ്,​ ​ര​ഞ്ജി​ത്ത് ​ജ​യ​പ്ര​കാ​ശ്,​ ​ഹോം​ ​ഗാ​ഡ് ​റ​ഹീം​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​പൊ​ലീ​സ് ​സം​ഘ​മാ​ണ് ​പ്ര​തി​ക​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത് .​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​ക​ളെ​ 14​ ​ദി​വ​സ​ത്തേ​ക്ക് ​റി​മാ​ൻ​ഡ്‌​ ​ചെ​യ്തു.