kk

മലയാളത്തിന്റെ ആക്‌ഷൻ കിംഗ് സുരേഷ്ഗോപിയുടെ 251ാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലെ സുരേഷ് ഗോപിയുടെ കാരക്ട‍ർ പോസ്റ്ററാണ് പുറത്തുവിട്ടത്. മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച്‌ നന്നാക്കുന്ന രീതിയില്‍ ഇരിക്കുന്ന സുരേഷ് ഗോപിയെയാണ് പോസ്റ്ററില്‍ കാണാവുന്നത്.


സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെ മലയാളത്തിലെ മുന്‍നിര താരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. . ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല.

എത്തിറിയല്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ രാമചന്ദ്രന്‍ ആണ്. സമീന്‍ സലീമാണ് തിരക്കഥ. .പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്സന്‍ പൊഡുത്താസ്, സ്റ്റില്‍സ്- ഷിജിന്‍ പി രാജ്, ക്യാരക്ടര്‍ ഡിസൈന്‍- സേതു ശിവാനന്ദന്‍, മാര്‍ക്കറ്റിംഗ് പി.ആര്‍- വൈശാഖ് സി വടക്കേവീട്, പോസ്റ്റര്‍ ഡിസൈന്‍- എസ്.കെ.ഡി ഡിസൈന്‍ ഫാക്ടറി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ആഗസ്റ്റ് സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. , പി.ആര്‍.ഒ: പി. ശിവപ്രസാദ്