ന്യൂഡൽഹി: ആധാറും പാൻ കാർഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി ജൂൺ 30ൽ നിന്ന് സെപ്തംബർ 30 വരെ നീട്ടി. വിവാദ് സെ വിശ്വാസ് പദ്ധതിയിൽ ആദായ നികുതി കുടിശിക പിഴ കൂടാതെ ആഗസ്റ്റ് 31 വരെ അടയ്ക്കാം. പിഴ അടക്കം ഒക്‌ടോബർ 31 വരെ. ജീവനക്കാർ ആദായ നികുതി അടച്ചതിന്റെ ഫോറം 16 സർട്ടിഫിക്കറ്റ് നൽകാനുള്ള സമയം ജൂലായ് 31.