കൊച്ചി: വ്യക്തിഗത ഇംഗ്ളീഷ് ഭാഷാ പഠനരംഗത്തെ പ്രമുഖരായ ബർളിംഗ്‌ടൺ ഇംഗ്ളീഷ് ഇന്ത്യയിൽ ഐ.ഇ.എൽ.ടി.എസ് പ്രോഗ്രാം അവതരിപ്പിക്കുന്നു. 30 വർഷത്തിനിടെ 40 രാജ്യങ്ങളിൽ സാന്നിദ്ധ്യമുറപ്പിച്ച സ്ഥാപനമാണ് ബർളിംഗ്‌ടൺ ഇംഗ്ളീഷ്.
ഇന്ത്യയിൽ ഐ.ഇ.എൽ.ടി.എസ് ടെസ്‌റ്റിൽ ഓരോ വർഷവും 13 മുതൽ 14 ലക്ഷം വരെ ഉദ്യോഗാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. ഐ.ഇ.എൽ.ടി.എസ് ഓൺലൈനിൽ അവതരിപ്പിക്കുന്നതിലൂടെ ഏത് സമയത്തും ഏത് വ്യക്തിക്കും ഇതിൽ പങ്കെടുക്കാം. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലും ഉദ്യോഗാർത്ഥിക്ക് നിലവാരമുള്ള പഠന മെറ്റീരിയൽസും ലഭ്യമാക്കുന്നു. വിദഗ്ദ്ധ ഉപദേശങ്ങൾ നൽകുന്നതിനൊപ്പം ഏത് ഉപകരണത്തിൽ നിന്ന് ഫീഡ്ബാക്കും സ്വീകരിക്കും. ഓൺ ഡിമാൻഡ്, വിർച്വൽ, ഫേസ്-ടു-ഫേസ് എന്നിങ്ങലെ മൂന്നുവിധം പരിശീലനമാണ് ബർളിംഗ്‌ടൺ ഇംഗ്ളീഷ് നൽകുന്നത്.