ന്യൂഡൽഹി : രാജ്യത്ത് കേരളം ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങളിലാണ് ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ സാന്നിദ്ധ്യം കൂടുതലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡെൽറ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേർക്കെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 11 സംസ്ഥാനങ്ങളിലായാണ് 50 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഗർഭിണികൾക്ക് വാക്സിൻ നൽകാനുള്ള മാർഗ നിർദേശങ്ങൾ നൽകിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡൽഹി, ഹരിയാന, ആന്ധ്ര, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ബംഗാൾ , കേരളം എന്നീ സംസ്ഥാനങ്ങളിൽ ആണ് ഡെൽറ്റ വകഭേദത്തിന്റെ 50 ശതമാനത്തിൽ അധികവും ഉള്ളതെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.