imran-khan

പാരീസ്: തീവ്രവാദത്തിന് സഹായം ലഭിക്കുന്നത് തടയാനുള്ള ശ്രമം വിജയിക്കാത്തതിനാൽ പാകിസ്ഥാൻ എഫ്.എ.ടി.എഫിന്റെ ഗ്രേ പട്ടികയിൽ തുടരും. എഫ്‌.എ.ടി.എഫ് പ്ലീനറി സെഷന് ശേഷമാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്. പാരിസ് ആസ്ഥാനമായുള്ള എഫ്‌.എ.ടി.എഫ് 2018 ജൂണിലാണ് പാകിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയത്. തീവ്രവാദത്തിന് സഹായങ്ങൾ ലഭിക്കുന്ന, എന്നും നിരീക്ഷണത്തിന് വിധേയമായ രാജ്യങ്ങളുടെ പട്ടികയാണ് ഗ്രേ ലിസ്റ്റ്. തീവ്രവാദത്തിന് സഹായങ്ങൾ ലഭിക്കുന്ന, എന്നും നിരീക്ഷണത്തിന് വിധേയമായ രാജ്യങ്ങളുടെ പട്ടികയാണ് ഫിനാഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ 'ഗ്രേ ലിസ്റ്റ്'.

സാമ്പത്തിക നിരീക്ഷണ സ്ഥാപനമായ എഫ്.എ.ടി.എഫിന്റെ പുതിയ പ്രഖ്യാപന പ്രകാരം പാകിസ്ഥാനിൽ തന്നെ കഴിയുന്ന ഐക്യരാഷ്ട്ര സഭ ഭീകരർ എന്ന് പ്രഖ്യാപിച്ചവർക്കെതിരായ നടപടികളിൽ പാകിസ്ഥാന് വീഴ്ച പറ്റി. . ഹാഫിസ് സയ്യിദ്, മസൂദ് അസർ പോലുള്ള ഭീകരർ ഇപ്പോഴും പാകിസ്ഥാനിൽ തന്നെയാണ് കഴിയുന്നത്. ഈ ലിസ്റ്റിൽ നിന്നും പുറത്തുകടക്കാൻ ഫിനാഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് നിർദേശിച്ച 27 ൽ 26 കാര്യങ്ങളും പാകിസ്ഥാൻ നടപ്പിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രശ്‌നങ്ങൾ നിലനിൽക്കുന്നു . , ഇത് പരിഹരിക്കുന്ന മുറയ്ക്ക് പാകിസ്ഥാനുമായി കൂടുതൽ ചർച്ച നടത്തുമെന്ന് എഫ്.എ.ടി.എഫ് അദ്ധ്യക്ഷൻ മാർക്കസ് പ്ലിയർ പറഞ്ഞു. .