covid

ന്യൂ‌ഡൽഹി: രാജ്യത്ത് ഏറെ നാളുകൾക്ക് ശേഷം ഇന്ന് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 50,000ൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1183 മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3.01 കോടിയായി. 64,818 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ആകെ രോഗമുക്തി നേടിയവ‌ർ 2.91 കോടിയായി.

നിലവിൽ രാജ്യത്ത് ആക്‌ടീവിവ് കേസുകളുടെ എണ്ണം 5,95,565 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17.45 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 40.18 കോടി ആയി.

ആകെ നൽകിയ വാക്‌സിൻ ഡോസുകളുടെ എണ്ണം 31 കോടി പിന്നിട്ടു. വെള‌ളിയാഴ്‌ച മാത്രം 60 ലക്ഷം ഡോസ് വാക്‌സിൻ നൽകി. ഇതിൽ 35.9 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്‌സിനും 77,664 പേർക്ക് രണ്ടാമത് ഡോസ് വാക്‌സിനുമാണ് നൽകിയത്. രണ്ടാം ഡോസ് ലഭിച്ചവരെല്ലാം 18 നും 44നുമിടയിൽ പ്രായമുള‌ളവരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.