പാമ്പ്‌ കടിയേറ്റ് അപകടനിലയിൽ എത്തുന്നവരെ രക്ഷിക്കുന്ന അത്ഭുതങ്ങൾ നടക്കുന്ന ക്ഷേത്രത്തിലേക്കാണ് വാവയുടെ ഇന്നത്തെ യാത്ര. വനത്തിലൂടെ യാത്ര ചെയ്താണ് അച്ചൻകോവിൽ ശാസ്താക്ഷേത്രത്തിലെത്താൻ. പരശുരാമൻ പ്രതിഷ്ഠിച്ച അഞ്ച് ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. പാമ്പ് കടിയേറ്റവർക്ക് ഈ ക്ഷേത്രത്തിൽ ചികിത്സ നൽകി വരുന്നു. ആയിരങ്ങളാണ് ഇവിടെ വന്ന് രക്ഷ നേടിയത്. ക്ഷേത്രത്തിലെ തീർത്ഥം ആണ് മരുന്നായി ഉപയോഗിക്കുന്നത്.

snake-master

വിഷഹാരിയാണ് അച്ചൻകോവിൽ ശാസ്താവെന്നാണ് വിശ്വാസം. ശാസ്താവിന്റെ കൈക്കുമ്പിളിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനമാണ് സർപ്പവിഷത്തിനെതിരെയുള്ള ഔഷധം. അത്താഴപൂജയ്ക്കു ശേഷം രാത്രിയിൽ കടിയേറ്റവർക്ക് വേണ്ടി നടതുറക്കുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണിത്. വിഷമേറ്റു വരുന്നവർക്ക് കിഴക്കേ ഗോപുരനടയിലെ മണിയടിച്ച് എപ്പോൾ വേണമെങ്കിലും സഹായമഭ്യർത്ഥിക്കാം.

വിഷമേറ്റു വരുന്നവർക്ക് ശാസ്താവിഗ്രത്തിന്റെ വലതുകൈക്കുമ്പിളിലെ ചന്ദനം തീർത്ഥത്തിൽ ചാലിച്ച് നൽകും. ചികിത്സാസമയത്ത് ആഹാരത്തിന് കഠിന നിയന്ത്രണമുണ്ട്. ആദ്യദിവസം കടുംചായ മാത്രം. പിന്നീടുള്ള ദിവസം ഉപ്പു ചേർക്കാത്ത പൊടിയരിക്കഞ്ഞി. ദാഹിക്കുമ്പോൾ ക്ഷേത്രക്കിണറ്റിലെ ജലം മാത്രം. വിഷം പൂർണ്ണമായി മാറിയ ശേഷം മാത്രമേ രോഗിയെ വിട്ടയക്കൂ.ക്ഷേത്രത്തിന് പുറകിലായിട്ടാണ് കാവ്,അവിടെ നിൽക്കുപോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ശാന്തതയാണ്,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.