തിരുവനന്തപുരം: മലയാള ഗാനരചയിതാക്കളിൽ ലാളിത്യം പുലർത്തിയ രചയിതാവാണ് പൂവച്ചൽ ഖാദറെന്ന് വി. ശശി എം.എൽ.എ പറഞ്ഞു. പ്രേംനസീർ സുഹൃത് സമിതി, ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് മുസ്ലിം അസോസിയേഷനിൽ നടത്തിയ പൂവച്ചൽ ഖാദർ അനുസ്‌മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. എം.ആർ. തമ്പാൻ അദ്ധ്യക്ഷനായി. ഇ.എം. നജീബ്, കടയറ നാസർ, ജി. മാഹീൻ അബൂബക്കർ, ഡോ. കായംകുളം യൂനുസ്, കലാപ്രേമി ബഷീർ, അജയ് തുണ്ടത്തിൽ, അഹമ്മദ്, തേവലക്കര ബാദുഷ, പനച്ചമൂട് ഷാജഹാൻ, കൊല്ലം മോഹൻ, തെക്കൻസ്റ്റാർ ബാദുഷ, പൂവച്ചൽ ഖാദറിന്റെ സഹോദരങ്ങളായ എം.എ. ഖാദർ, തിരുമല എം. സലീം എന്നിവർ പങ്കെടുത്തു.