v

മെക്​സിക്കോ സിറ്റി: മെക്​സിക്കോയിലെ വടക്കു പടിഞ്ഞാറൻ സംസ്ഥാനമായ സകാറ്റസിൽ മയക്കുമരുന്ന്​ സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ 18 പേർ കൊല്ലപ്പെട്ടു. മേഖലയിലെ മേധാവിത്വത്തിന്​ വേണ്ടി ഇരു സംഘങ്ങൾ തമ്മിൽ നടത്തിയ വെടിവയ്പിനിടെയായിരുന്നു കൊലപാതകങ്ങളെന്ന് സർക്കാർ വക്​താവ്​ റോകിയോ അഗുലാർ പറഞ്ഞു.

സിനാലോ, ജാലിസോ എന്നീ പ്രദേശങ്ങളിലെ​ മയക്കുമരുന്ന്​ സംഘങ്ങൾ തമ്മിലാണ് വെടിവയ്പ് നടന്നത്​. 2006ന്​ ശേഷം രാജ്യത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട്​ നടന്ന അക്രമങ്ങളിൽ 300,000 പേർ കൊല്ലപ്പെട്ടു​. മയക്കുമരുന്ന്​ സംഘങ്ങൾ തമ്മിലുള്ള പോരാട്ടം തടയാൻ സൈന്യത്തെ വിന്യസിച്ചിട്ടു​ണ്ടെങ്കിലും പലപ്പോഴും അവർക്കും ആക്രമണങ്ങൾ തടയാൻ സാധിക്കാറില്ല.