suresh-gopi

മലയാളത്തിന്റെ സ്വന്തം ആക്ഷൻഹീറോ സുരേഷ്ഗോപിയുടെ പിറന്നാൾ ദിവസമാണിന്ന്. ചലച്ചിത്ര രംഗത്തും സാമൂഹ്യ സേവന രംഗത്തും രാഷ്‌ട്രീയ രംഗത്തുമെല്ലാമുള‌ള നിരവധിയാളുകൾ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നു. അക്കൂട്ടത്തിൽ ഏറ്റവും വിലപ്പെട്ട ആശംസയും രാജ്യസഭാംഗമായ അദ്ദേഹത്തിന് ലഭിച്ചു.

wish

മറ്റാരുടേതുമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള‌ള ആശംസയാണ് സുരേഷ് ഗോപിയ്‌ക്ക് ലഭിച്ചത്. നൂറ് വർഷം ആയുസ് നൽകി ഭഗവാൻ രക്ഷിക്കട്ടെ എന്നുള‌ള സംസ്കൃത ശ്ളോകത്തോടൊപ്പം ആശംസയർപ്പിക്കുന്ന മംഗളപത്രമാണ് പ്രധാനമന്ത്രി മലയാളത്തിന്റെ പ്രിയ നടന് നൽകിയത്.ഈ സുദിനം അങ്ങേക്ക് സമാധാനവും നല്ല ആരോഗ്യവും സന്തോഷവും നൽകട്ടെ.

മാത്രമല്ല സമ്പന്നമായ പൊതുജീവിതത്തിലെ അനുഭവങ്ങൾ താങ്കൾക്ക് രാഷ്‌ട്ര നി‌ർമ്മാണത്തിന് ഇനിയും ഉപയോഗിക്കാൻ കഴിയട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.