തിരുവനന്തപുരം: ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജൂലായ് 6,7,8 തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. 6ന് ജില്ലാപഞ്ചായത്ത്, 7ന് മുനിസിപ്പാലിറ്റി, 8ന് കോർപ്പറേഷൻ എന്നീ ക്രമത്തിൽ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തും. ജില്ലാ കളക്ടറാണ് വരണാധികാരി.
ആസൂത്രണ സമിതി ചെയർമാൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറി ജില്ലാ കളക്ടറുമാണ്. ഒരംഗത്തെ സർക്കാർ നോമിനേറ്റ് ചെയ്യും. മറ്റു 12 അംഗങ്ങളെ ജില്ലാ പഞ്ചായത്ത് അംഗങ്ങളും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ കൗൺസിലർമാരുമാണ് തിരഞ്ഞെടുക്കുന്നത്.