petrol-price

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും കൂടി. ഇന്നലെ തിരുവനന്തപുരത്ത് 35 പൈസ വർദ്ധിച്ച് പെട്രോൾ വില 100.09 രൂപയായി. 37 പൈസ ഉയർന്ന് 95.19 രൂപയാണ് ഡീസലിന്.

34 പൈസ വർദ്ധിച്ച് 98.33 രൂപയാണ് കോഴിക്കോട്ട് പെട്രോൾ വില. ഡീസലിന് 93.08 രൂപ; വർദ്ധന 36 പൈസ. കൊച്ചിയിൽ (കാക്കനാട്) 34 പൈസ ഉയർന്ന് പെട്രോൾ 97.92 രൂപയിലെത്തി. 36 പൈസ ഉയർന്ന് 93.08 രൂപയാണ് ഡീസലിന്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന വില തെക്കേയറ്റമായ പാറശാലയിലാണ്; പെട്രോളിന് 100.34 രൂപ; ഡീസലിന് 95.42 രൂപ.