knife

മുസാഫർ നഗർ: മൂന്നാമതും വിവാഹിതനാകാൻ തീരുമാനിച്ച പുരോഹിതനായ ഭർത്താവുമായി തർക്കിച്ച രണ്ടാം ഭാര്യ ജനനേന്ദ്രിയം മുറിച്ചെടുത്തു. തുടർന്ന് രക്തം വാർന്ന് 57 കാരനായ മത പുരോഹിതൻ മൗലവി വക്കീൽ അഹമ്മദ് മരണമടഞ്ഞു. ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് സംഭവം.

വിവാഹിതനാകാനുള‌ള തന്റെ ആഗ്രഹം പുരോഹിതൻ കഴിഞ്ഞ ദിവസമാണ് രണ്ടാം ഭാര്യയായ ഹസ്‌റയോട് പറഞ്ഞത്. എന്നാൽ അങ്ങനെ ചെയ്യരുതെന്നും വിവാഹത്തിൽ നിന്നും പിന്മാറണമെന്നും ഹസ്‌റ അഹമ്മദിനോട് ആവശ്യപ്പെട്ടു. ഇത് ഇദ്ദേഹം കേൾക്കാത്തതിനെ തുടർന്ന് പുരോഹിതൻ ഉറങ്ങുന്ന സമയത്ത് ഹസ്‌റ അടുക്കളയിലെ മൂർച്ചയേരിയ കത്തിയെടുത്ത് പുരോഹിതന്റെ ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നു.

വൈകാതെ രക്തം വാർന്ന് മൗലവി മരണമടഞ്ഞു. തുടർന്ന് തന്റെ ബന്ധുക്കളെ വരുത്തി ഹസ്‌റ ഇയാളുടെ അടക്കം നടത്താൻ തുടങ്ങിയപ്പോഴാണ് അയൽവാസികൾ ശ്രദ്ധിച്ചത്. തുട‌ർന്ന് ഇവ‌ർ പൊലീസിൽ അറിയിക്കുകയും ഹസ്‌റയെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. ഹസ്‌റ കുറ്റം ഏ‌റ്റതായി പൊലീസ് അറിയിച്ചു.