v

പാരിസ്: പാ​കി​സ്ഥാനെ ഗ്രേലിസ്റ്റൽ നിറുത്തി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്. ഭീ​ക​ര​രി​ലേ​ക്ക്​ ധ​ന​സ​ഹാ​യം എ​ത്തി​ക്കു​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തിൽ പാ​കി​സ്ഥാൻ പ​രാ​ജ​യ​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തി​യതിനെ തുടർന്നാണിത്. കൊ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ വെർ​ച്വ​ലാ​യി ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ്​​ തീരുമാനം എടുത്തത്.

ഐക്യരാഷ്ട്രസഭ ആ​ഗോ​ള ഭീ​ക​ര​രാ​യി പ്ര​ഖ്യാ​പി​ച്ച​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പാ​കി​സ്ഥാൻ ത​യാ​റാ​വ​ണ​മെ​ന്ന്​ യോ​ഗ​ത്തി​ൽ സ​മി​തി അദ്ധ്യ​ക്ഷ​ൻ മാർ​ക​സ്​ പ്ലെ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 2018 മു​തൽ പാ​കി​സ്ഥാൻ സ​മി​തി​യു​ടെ നി​രീ​ക്ഷ​ണ പ​ട്ടി​കയിലാണ്. ഇ​ന്ത്യ ഉ​​ൾ​പ്പെ​ടെ 39 രാ​ജ്യ​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​യു​ള്ള സ​മി​തി​യി​ൽ 12 രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ ല​ഭി​ച്ചാൽ മാ​ത്ര​മേ പ​ട്ടി​ക​യി​ൽ ​നി​ന്ന്​ പാ​കി​സ്ഥാന് പുറത്തു കടക്കാൻ സാധിക്കൂ.