ന്യൂഡൽഹി: രാജ്യത്ത് ഡെൽറ്റ പ്ലസ് വകഭേദം പടരുന്ന സാഹചര്യത്തിൽ മൂന്നാംതരംഗത്തെ നേരിടാനുള്ള പദ്ധതികൾ ചർച്ച ചെയ്യുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രോദി അവലോകനയോഗം വിളിച്ചു. . വാക്‌സിൻ വിതരണം ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് പ്രധാനമന്ത്രി യോഗം വിളിച്ചു ചേർത്തത്. ഈ മാസം ആദ്യം, കേന്ദ്ര സക്കാർ തങ്ങളുടെ കൊവിഡ് വാക്‌സീൻ നയം മാറ്റിയിരുന്നു. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന വാക്‌സീന്റെ 75 ശതമാനം സംഭരിക്കാനുള്ള അവകാശം കേന്ദ്രത്തിനാണ്. ബാക്കി 25 ശതമാനം സ്വകാര്യ ആശുപത്രികൾക്കായി നീക്കിവച്ചിട്ടുണ്ട്. ഇതുവരെരാജ്യത്ത് 31 കോടിയിലധികം ഡോസ് വാക്‌സീൻ വിതരണം ചെയ്തുവെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം കൊവിഡിന്റെ മൂന്നാം തരംഗം രാജ്യത്ത് എപ്പോൾ വേണമെങ്കിലും ആരംഭിക്കാമെന്നാണ് ആരോഗ്യവിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. . ആരോഗ്യ സംവിധാനത്തെയാകെ ഗുരുതരമായി ബാധിച്ച രണ്ടാം തരംഗത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട് അടുത്ത ഘട്ട വ്യാപനത്തിനെ ഫലപ്രദമായി നേരിടാൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ മൂന്നാംഘട്ട വ്യാപനം രാജ്യത്ത് അത്ര ശക്തമാകില്ലെന്നാണ് വിദഗദ്ധർ നടത്തിയ പഠനത്തിൽ പറയുന്നത്.