നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പലവിധ ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരമാണ് 'ചൈനീസ് പോട്ടറ്റോ' എന്നറിയപ്പെടുന്ന കൂർക്ക. പലപ്പോഴും നമുക്കുണ്ടാകുന്ന ദഹനപ്രശ്നങ്ങൾക്ക് കാരണം കിഴങ്ങ് വർഗങ്ങളാകാം. പക്ഷേ വയറിലുണ്ടാകുന്ന അസ്വസ്ഥതയും ദഹനപ്രശ്നങ്ങളും കൂർക്ക കഴിക്കുന്നതിലൂടെ ഇല്ലാതാകും. തൊണ്ട വേദനയ്ക്ക് പരിഹാരം കാണുന്നതിനായി കൂർക്ക ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാവുന്നതാണ്. കൂർക്ക ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലുണ്ടാകുന്ന അണുബാധയെ തടയാൻ സാധിക്കും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും കൂർക്ക ശീലമാക്കാവുന്നതാണ്. ജീവിതശൈലീ രോഗമായ കോളസ്ട്രോൾ നിയന്ത്രിക്കാൻ കൂർക്ക ഉത്തമമാണ്. ഓർമ്മശക്തി വർദ്ധിപ്പിക്കാനും നല്ല ഉറക്കത്തിനും ഭക്ഷണത്തിൽ കൂർക്ക ഉൾപ്പെടുത്താം. കൂർക്ക മെഴുക്കുപുരട്ടിയായും വേവിച്ച് ഉപ്പിട്ട് കഴിക്കുന്നതിലൂടെയും ശരീരത്തിന് ആവശ്യമായ കരുത്തും ആരോഗ്യവും ലഭിക്കുന്നു.