mimi-chalkravarthi

കൊൽക്കത്ത: വ്യാജ വാക്സിൻ കുത്തിവച്ച തൃണമൂൽ കോൺഗ്രസ് എം.പിയും നടിയുമായ മിമി ചക്രവർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിൽ നടന്ന വാക്സിൻ ക്യാമ്പിൽ വച്ച് വാക്സിനെടുത്ത ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

സൗജന്യമായി നടത്തിയ വാക്സിൻ ക്യാമ്പിൽ തനിക്ക് സംശയങ്ങളുണ്ടെന്ന് എം.പി പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ വാക്സിൻ ക്യാമ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കൊൽക്കത്ത കോർപ്പറേഷനിലെ മുനിസിപ്പൽ കമ്മിഷണറാണെന്ന് അവകാശപ്പെട്ട ദേബാഞ്ജൻ ദേബ് എന്നയാളാണ് ക്യാമ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.


വാക്സിൻ സ്വീകരിച്ച ശേഷം തനിക്ക് എസ്.എം.എസ് ലഭിച്ചിരുന്നില്ല. ഇതാണ് സംശയമുണ്ടാകാൻ കാരണം. ഉടൻതന്നെ പൊലീസിനെ വിളിച്ച് ക്യാമ്പ് നിറുത്തിവയ്പിച്ചുവെന്നും മിമി വ്യക്തമാക്കി. മുംബയിലും ഇത്തരത്തിൽ വ്യാജ വാക്സിൻ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.