കൊല്ലം: പട്ടാഴി വടക്കേക്കര താഴത്തുവടക്ക് ഭാഗത്ത് പത്തനാപുരം എക്സൈസ് നടത്തിയ പരിശോധനയിൽ 200 ലിറ്റർ കോടയും 5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. പട്ടാഴി താഴത്ത് വടക്ക് മുറിയിൽ നെച്ചൂർ വടക്കേക്കര വീട്ടിൽ സുനിലിന്റെ പേരിൽ കേസ്സെടുത്തു. ലോക്ക്ഡൗണിന്റ ഭാഗമായി വിദേശമദ്യ ഷോപ്പുകൾ അടഞ്ഞു കിടന്നപ്പോഴാണ് സുനിൽ ചാരായം വാറ്റാൻ ആരംഭിച്ചത്. പത്തനാപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനാപുരം റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ദിലീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ ബൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺബാബു, ഗോപൻ മുരളി, ടി.എസ്.അനീഷ് , സനൽ കുമാർ എന്നിവർ പങ്കെടുത്തു.