sajan

ഒളിമ്പിക്സ് യോഗ്യതാ സമയം മറികടന്ന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരം.

200​ ​മീ​റ്റ​ർ​ ​ബ​ട്ട​ർ​ ​ഫ്ലൈ​യി​ലാ​ണ് ​സ​ജ​ൻ യോഗ്യത ഉറപ്പിച്ചത്

റോം​ ​:​ച​രി​ത്ര​മെ​ഴു​തി​ ​മ​ല​യാ​ളി​ ​താ​രം​ ​സ​ജ​ൻ​ ​പ്ര​കാ​ശ് ​ടോ​ക്കി​യോ​ ​ഒ​ളി​മ്പി​ക്സി​ന് ​യോ​ഗ്യ​ത​ ​നേ​ടി.​ ​ഒ​ളി​മ്പി​ക്സി​ന് ​നേ​രി​ട്ട് ​യോ​ഗ്യ​ത​ ​നേ​ടു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​നീ​ന്ത​ൽ​ ​താ​ര​മാ​ണ് ​സ​ജ​ൻ.​ 200​ ​മീ​റ്റ​ർ​ ​ബ​ട്ട​ർ​ ​ഫ്ലൈ​യി​ലാ​ണ് ​സ​ജ​ൻ​ ​ഒ​ളി​മ്പി​ക്സ് ​യോ​ഗ്യ​ത​ ​നേ​ടി​യ​ത്.​ ​റോ​മി​ൽ​ ​ന​ട​ന്ന​ ​ഒ​ളി​മ്പി​ക് ​യോ​ഗ്യ​താ​ ​ചാ​മ്പ്യ​ൻ​ഷി​പ്പാ​യ​ ​സെ​റ്റെ​ ​കോ​ളി​ ​ട്രോ​ഫി​യി​ൽ​ 200​ ​മീ​റ്റ​ർ​ ​ബ​ട്ട​ർ​ഫ്ലൈയിൽ​ 1​ ​മി​നി​ട്ട് 56.​ 38​ ​സെ​ക്ക​ൻ​ഡി​ൽ​ ​ഒ​ന്നാ​മ​താ​യി​ ​ഫി​നി​ഷ് ​ചെ​യ്താ​ണ് ​സ​ജ​ൻ​ ​ഒ​ളി​മ്പി​ക്സി​ന് ​നേ​രി​ട്ട് ​ടി​ക്ക​റ്റു​റ​പ്പി​ച്ച​ത്.​
1​ ​മി​നി​ട്ട് 56.​ 48​ ​സെ​ക്ക​ൻഡാ​യു​രു​ന്നു​ ​ഒ​ളി​മ്പി​ക്സ് ​യോ​ഗ്യ​താ​ ​മാ​ർ​ക്ക്.​നേ​ര​ത്തെ​ ​ബെ​ൽ​​​ഗ്രേ​ഡി​ൽ​ ​ന​ട​ന്ന​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​സ​ജ​ൻ​ ​സ്വ​ർ​ണം​ ​നേ​ടി​യി​രു​ന്നെ​ങ്കി​ലും​ ​എ​ ​വി​ഭാ​​​ഗ​ത്തി​ൽ​ ​ഒ​ളി​മ്പി​ക്സി​ന് ​നേ​രി​ട്ട് ​യോ​​​ഗ്യ​ത​ ​ഉ​റ​പ്പാ​ക്കാ​നാ​യി​രു​ന്നി​ല്ല.​ ​ബെ​ൽ​​​ഗ്രേ​ഡി​ൽ​ 1​മി​നി​ട്ട് 56.96​ ​സെ​ക്ക​ൻ​ഡി​ൽ​ ​ഫി​നി​ഷ് ​ചെ​യ്ത​ ​സ​ജ​ന് 0.48​ ​സെ​ക്ക​ൻ​ഡ് ​വ്യ​ത്യാ​സ​ത്തി​ലാ​ണ് ​നേ​രി​ട്ട് ​യോ​​​ഗ്യ​ത​ ​ന​ഷ്ട​മാ​യ​ത്. 27​ ​കാ​ര​നാ​യ​ ​സ​ജ​ൻ​ 2006​ലെ​ ​ടോ​ക്കി​യോ​ ​ഒ​ളി​മ്പി​ക്സി​ലും​ ​പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.​ ​ഇ​ടു​ക്കി​ ​സ്വ​ദേ​ശി​യാ​യ​ ​സ​ജ​ൻ​ ​വ​ള​ർ​ന്നത് ​ത​മി​ഴ്നാ​ട്ടി​ലെ​ ​നെ​യ്‌​വേ​ലി​യി​ലാ​ണ്.​ ​നി​ല​വി​ൽ​കേ​ന്ദ്ര​ ​കാ​യി​ക​ ​മ​ന്ത്രി​ ​കി​ര​ൺ​ ​റി​ജി​ജു​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ്ര​മു​ഖ​ർ​ ​സ​ജ​നെ​ ​അ​ഭി​ന​ന്ദി​ച്ചു.​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ടി​യി​ൽ​ ​ഏ​റെ​ ​ക​ഷ്ട​പ്പെ​ട്ടാ​ണ് ​സ​ജ​ൻ​ ​പ​രി​ശീ​ല​നം​ ​ന​ട​ത്തി​യ​ത്.