പത്തനംതിട്ട: കൊവിഡ് ഭേദമായതിനെ പിന്നാലെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട വിജിലൻസ് സി.ഐ മണികണ്ഠനുണ്ണി (44) മരിച്ചു.
കൊല്ലം ചാത്തന്നൂർ മീനാട് തൂപ്പടത്ത് പുത്തൻവീട്ടിൽ കരുണാകരൻ പിള്ളയുടെയും പൊന്നമ്മയുടെയും മകനാണ്. ഭാര്യ മിത്ര. സംസ്കാരം നടത്തി. മണികണ്ഠനുണ്ണി ശ്രീകാര്യം, പൂജപ്പുര പൊലീസ് സ്റ്റേഷനുകളിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്തിട്ടുണ്ട്.