സതാംപ്റ്റൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തോറ്റെങ്കിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി അവിടെ തങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം യൂറോകപ്പും വിംബിൾഡണും കാണും.
ഫൈനലിന് ശേഷം ബയോബബിളിൽ നിന്ന് പുറത്തുവന്ന ഇന്ത്യൻ ടീമിന് ജൂലായ് 14വരെ ഇടവേളയാണ്.ചിലടീമംഗങ്ങളുടെ കുടുംബാംഗങ്ങളും കൂടെയുണ്ട്. ഇംഗ്ലണ്ടിൽ നാളെ മുതൽ ആരംഭിക്കുന്ന വിംബിൾഡൺ മത്സരങ്ങളും വെംബ്ലിയിൽ നടക്കുന്ന യൂറോ കപ്പും കാണാനാണ് ഇന്ത്യൻ താരങ്ങളുടെ പദ്ധതി. കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ കൂടുതൽ ശ്രദ്ധവേണമെന്ന് ബി.സി.സി.ഐ അധികൃതർ താരങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. അഞ്ചു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.