സുരേഷ് ഗോപിയുടെ 250ാം ചിത്രമായ ഒറ്റക്കൊമ്പന്റെ സെക്കൻഡ് ലുക്ക് പുറത്ത്. ലാത്തി ചാർജിനിടയിൽ ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി പൊലീസിനെ നോക്കുന്ന സുരേഷ് ഗോപിയാണ് പോസ്റ്ററിൽ ഉള്ളത്. സുരേഷ് ഗോപി, നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ഉൾപ്പടെ നിരവധിപേർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ പിറന്നാളിനോടനബന്ധിച്ചാണ് പുതിയ പോസ്റ്റർ റിലീസ് ചെയ്തത്. ‘പുകവലി ആരോഗ്യത്തിന് ഹാനീകരം’ എന്ന മുന്നറിയിപ്പും സുരേഷ് ഗോപി പോസ്റ്റാറിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പേരു മാറ്റിയ ‘ഒറ്റക്കൊമ്പന്‍’ നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. . മാത്യൂ തോമസ് പാലമൂട്ടിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.