kk

ആസ്റ്റർഡാം: കരുത്തരായ വെയ്‌ൽസിനെ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് തകർത്ത് ഡെൻമാർക്ക് ക്വാർട്ടറിൽ കടന്നു. 2020 യൂറോകപ്പിന്റെ ക്വാർട്ടറിൽ എത്തുന്ന ആദ്യടീമും ഡെൻമാർക്കാണ്. ഇന്ന് നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ ഡെന്മാര്‍ക്കിനായി യുവതാരം കാസ്‌പെര്‍ ഡോള്‍ബെര്‍ഗ് ഇരട്ട ഗോളുകള്‍ നേടി. യോക്കിം മേല്‍, മാര്‍ട്ടിന്‍ ബ്രാത്ത്വെയ്റ്റ് എന്നിവരുടേതാണ് മറ്റ് രണ്ട് ഗോളുകൾ,​

ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ഡെന്മാര്‍ക്ക് അവിശ്വസനീയമായ പ്രകടനാണ് വെയ്ൽസിനെതിരെ പുറത്തെടുത്തത്. 27-ാം മിനിട്ടില്‍ യുവതാരം കാസ്‌പെര്‍ ഡോള്‍ബെര്‍ഗാണ് ടീമിനായി ഗോള്‍ നേടിയത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഡോള്‍ബെര്‍ഗ് വീണ്ടും ഗോള്‍ നേടി. വെയ്ല്‍സ് പ്രതിരോധതാരം നെക്കോ വില്യംസ് വരുത്തിയ പിഴവില്‍ നി പന്ത് പിടിച്ചെടുത്ത ഡോള്‍ബെര്‍ഗ് 48-ാം മിനിട്ടിലാണ് ഗോള്‍ നേടിയത്.

88-ാം മിനിട്ടില്‍ ഡെന്മാര്‍ക്ക് മത്സരത്തിലെ മൂന്നാം ഗോള്‍ നേടി. ബോക്‌സിനകത്തുവെച്ച് യെന്‍സണില്‍ നിന്നും പന്ത് സ്വീകരിച്ച യോക്കിം മേൽ പന്ത് വലയിലെത്തിച്ചു. . 90-ാം മിനിട്ടില്‍ ഡെന്മാര്‍ക്കിനായി മാര്‍ട്ടിന്‍ ബ്രാത്ത്വെയ്റ്റ് നാലാം ഗോള്‍ നേടി.