covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി പതിനഞ്ച് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.മരണസംഖ്യ 39.32 ലക്ഷം കടന്നു.പതിനാറ് കോടി അറുപത് ലക്ഷം പേർ രോഗമുക്തി നേടി.


രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് മൂന്ന് കോടി നാൽപത്തിനാല് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6.19 ലക്ഷം പേർ മരിച്ചു.രണ്ട് കോടി എൺപത്തിയൊൻപത് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ 3.01 കോടി കൊവിഡ് ബാധിതരാണ് ഉള്ളത്.നിലവിൽ 5.95 ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു.2.91 കോടി പേർ രോഗമുക്തി നേടി.രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. 31 കോടി പേർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു. ബ്രസീൽ(1.83 കോടി രോഗബാധിതർ), ഫ്രാൻസ്(57 ലക്ഷം രോഗബാധിതർ), റഷ്യ(54 ലക്ഷം രോഗബാധിതർ) എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.