വയനാട്: ബി ജെ പി വയനാട് ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ചോദ്യം ചെയ്യലിനായി എസ് പി ഓഫീസിൽ ഹാജരായി.സി കെ ജാനുവിന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പണം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.
വയനാട് എസ് പി ഓഫീസിൽ രാവിലെ എട്ട് മണിക്കാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.നാല് മണിക്കൂർ ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകണമെന്നാണ് പ്രശാന്ത് മലവയലിനോട് ആവശ്യപ്പെട്ടിരുന്നത്.
കഴിഞ്ഞ ദിവസം കെ സുരേന്ദ്രന്റെ ഒരു ശബ്ദ രേഖ പ്രസീത അഴീക്കോട് പുറത്തുവിട്ടിരുന്നു. സി കെ ജാനുവിന് 25 ലക്ഷം രൂപ ബത്തേരി മണിമല ഹോംസ്‌റ്റേയിലെ മുറിയിൽവച്ച് കൈമാറിയെന്നും, ബി ജെ പി വയനാട് ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ആണ് പണം കൊണ്ടുവന്നതെന്നും ശബ്ദരേഖയിൽ സുരേന്ദ്രൻ പറഞ്ഞിരുന്നു.