covid-19

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 50,040 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,02,33,183 ആയി ഉയർന്നു.നിലവിൽ 5,86,403 പേർ മാത്രമേ ചികിത്സയിലുള്ളു.

ഇന്നലെ 1,258 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 3,95,751 ആയി. 1.31 ശതമാനമാണ് രാജ്യത്തെ മരണനിരക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 57,944 പേർ രോഗമുക്തി നേടി.തുടർച്ചയായ നാൽപത്തിയഞ്ചാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണത്തേക്കാൾ കൂടുതൽ പേർ രോഗമുക്തി നേടുന്നത്.

2,92,51,029 പേർ ഇതുവരെ രോഗമുക്തി നേടി.96.75 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. അതേസമയം രാജ്യത്ത് മൂന്നാംഘട്ട കൊവിഡ് വ്യാപനം രണ്ടാമത്തെയത്ര ശക്തമായേക്കില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.