flight

ന്യൂയോർക്ക്: ലോസ് ആഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓടിത്തുടങ്ങിയ വിമാനത്തിൽ നിന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി. ഇയാളെ അധികൃതർ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം.

സോൾട്ട് ലേക്ക് സിറ്റിയിലേക്കുള്ള യുണൈറ്റഡ് എക്‌സ്പ്രസ് ഫ്‌ളൈറ്റ് 5365 ലാണ് സംഭവം നടന്നത്. പുറത്തേക്ക് ചാടുന്നതിന് മുൻപ് യാത്രക്കാരൻ കോക്ക് പീറ്റിനുള്ളിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചിരുന്നു.വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടിയ ഉടൻ തന്നെ ഇയാളെ അധികൃതർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

യാത്രക്കാരന് നിസാര പരിക്കുകളേയുള്ളുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അനിഷ്ട സംഭവം ഉണ്ടായതിനെത്തുടർന്ന് തിരിച്ചു വന്ന വിമാനം മൂന്ന് മണിക്കൂറോളം വൈകിയാണ് പിന്നീട് യാത്ര തിരിച്ചത്.