യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ഡെൻമാർക്കിനോട് തോറ്റതിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ പ്രകോപിതനായി വെയ്ൽസ് നായകൻ ഗരേത് ബെയ്ൽ. രാജ്യത്തിനായുള്ള അവസാന മത്സരമായിരുന്നോ ഇത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ ബെയ്ൽ ഇറങ്ങിപ്പോയി.
ദേശീയ ടീമിനുവേണ്ടി 100 മത്സരങ്ങൾ എന്ന നേട്ടത്തിലെത്താൻ ബെയ്ലിന് ഇനി നാല് മത്സരങ്ങൾ കൂടി മതി. എന്നാൽ യൂറോ കപ്പിലെ തോൽവി ബെയ്ലിന്റെ വിരമിക്കലിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. 2022 ലോകകപ്പിൽ ബെയ്ൽ കളിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം.