റായ്പൂർ: ഛത്തീസ്‌ഗഡിലെ ദന്ദേവാഡ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ 25 ക്രിമിനൽ കേസുകളിൽ പ്രതിയായ മാവോയിസ്റ്റിനെ സുരക്ഷാ സേന വധിച്ചു. പൊലീസ് തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ട സന്തോഷ് മാർഗത്തെയാണ് വധിച്ചത്.
പോർഡമിലുള്ള വനത്തിൽ ഇന്നലെ ഉച്ചക്ക് 12.30നാണ് ഏറ്റുമുട്ടൽ നടന്നത്. ഡിസ്ട്രിക് റിസർവ് ഗ്രൂപ്പിന്റെ ഒരു സംഘം നടത്തിയ ഓപ്പറേഷനിടെ മാവോയിസ്റ്റുകൾ വെടിവയ്ക്കുകയായിരുന്നുവെന്നും ഇതേത്തുടർന്നാണ് പ്രത്യാക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
പിന്നാലെ മാവോയിസ്റ്റുകൾ ഉൾവനത്തിലേക്ക് രക്ഷപെട്ടു.പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് തോക്കുമായി കിടക്കുന്ന നക്സലിന്റെ മൃതദേഹം കണ്ടെത്തിയത്.