unnao-case

ലക്നൗ: ഉന്നാവ്​ പീഡനക്കേസിലെ ഇരയുടെ പിതാവിനെ ​കൊലപ്പെടുത്തിയതിൽ പങ്കുണ്ടെന്ന്​ ആരോപിക്കപ്പെടുന്ന ബി.ജെ.പി നേതാവായ അരുൺ സിംഗ്​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്​ഥാനാർത്ഥിയായി ശനിയാഴ്ച പത്രിക നൽകി. ഇയാൾ കേസിലെ മുഖ്യപ്രതിയും ബി.ജെ.പി എം.എൽ.എയുമായിരുന്ന കുൽദീപ്​ സിംഗ്​ സെംഗാറിന്‍റെ അടുത്ത സഹായി ആണ് ​. യു.പി മന്ത്രി രാഘവേന്ദ്ര പ്രതാപ് സിംഗിന്റെ ബന്ധുവും ഉന്നാവ്​ ഔറസ് വാർഡിലെ ജില്ലാ പഞ്ചായത്ത് അംഗവുമാണിയാൾ.ഉന്നാവ് ബി.ജെ.പി എം.പി സാക്ഷി മഹാരാജിനൊപ്പമാണ്​ ഇയാൾ പത്രിക സമർപ്പിക്കാനെത്തിയത്​.

അതേസമയം, ത​ന്‍റെ പിതാവിനെ കൊലപ്പെടുത്തിയവരിൽ സിംഗുമുണ്ടായിരുന്നുവെന്ന്​ പീഡനത്തിനിരയായ യുവതി പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നതിന് ശേഷം സിംഗിന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കിയിരുന്നുവെന്ന്​ ബി.ജെ.പി ഉന്നാവ്​ ജില്ലാ പ്രസിഡന്റ് രാജ് കിഷോർ റാവത്ത് പറഞ്ഞു. എന്നാൽ, സാക്ഷി മഹാരാജ്​ സിംഗിനൊപ്പമാണ്​. ​സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്ന പ്രഖ്യാപനം പുറത്തുവന്ന്​ രണ്ടാം ദിവസമാണ്​ സിംഗ് പത്രിക നൽകിയത്​.

ശകുൻ സിംഗാണ്​ ബി.ജെ.പി ടിക്കറ്റിലെ ഔദ്യോഗിക സ്ഥാനാർത്ഥി. അതേസമയം,സിംഗ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയാണെങ്കിൽ അത് അദ്ദേഹത്തിന്റെ ഇഷ്​ടമാണെന്നും പാർട്ടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും റാവത്ത് പറഞ്ഞു

എന്നാൽ, സിംഗിന്റെ പത്രിക സമർപ്പണത്തിന്​ സാക്ഷി മഹാരാജ്​ പ​ങ്കെടുത്തത്​ എങ്ങനെ ന്യായീകരിക്കുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ്​ നേതൃത്വം.