attack

​​​വ​​​ണ്ടൂ​​​ർ​​​ ​​​പൊ​​​ലീ​​​സ് ​​​കേ​​​സെ​​​ടു​​​ത്തു
മ​​​ല​​​പ്പു​​​റം​​​:​​​ ​​​വ​​​ണ്ടൂ​​​ർ​​​ ​​​ന​​​ടു​​​വ​​​ത്ത് ​​​ഭാ​​​ര്യ​​​യേ​​​യും​​​ ​​​നാ​​​ല് ​​​കു​​​ഞ്ഞു​​​ങ്ങ​​​ളേ​​​യും​​​ ​​​രാ​​​ത്രി​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​നി​​​ന്ന് ​​​അ​​​ടി​​​ച്ചി​​​റ​​​ക്കി.​​​ ​​​ചേ​​​ന്നം​​​കു​​​ള​​​ങ്ങ​​​ര​​​ ​​​സ്വ​​​ദേ​​​ശി​​​യാ​​​യ​​​ ​​​ഷ​​​മീ​​​റി​​​നെ​​​തി​​​രെ​​​ ​​​വ​​​ണ്ടൂ​​​ർ​​​ ​​​പോ​​​ലീ​​​സ് ​​​കേ​​​സെ​​​ടു​​​ത്തു.​​​ 21​​​ ​​​ദി​​​വ​​​സം​​​ ​​​മാ​​​ത്രം​​​ ​​​പ്രാ​​​യ​​​മു​​​ള​​​ള​​​ ​​​ഇ​​​ര​​​ട്ട​​​ക്കു​​​ട്ടി​​​ക​​​ൾ​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ ​​​നാ​​​ല് ​​​കു​​​ഞ്ഞു​​​ങ്ങ​​​ളേ​​​യും​​​ ​​​ഭാ​​​ര്യ​​​യേ​​​യു​​​മാ​​​ണ് ​​​ഇ​​​യാ​​​ൾ​​​ ​​​രാ​​​ത്രി​​​യി​​​ൽ​​​ ​​​ഇ​​​റ​​​ക്കി​​​വി​​​ട്ട​​​ത്.​​​ ​​​ഷ​​​മീ​​​ർ​​​ ​​​മ​​​ദ്യ​​​പി​​​ച്ച് ​​​ഭാ​​​ര്യ​​​യേ​​​യും​​​ ​​​കു​​​ട്ടി​​​ക​​​ളേ​​​യും​​​ ​​​ഉ​​​പ​​​ദ്ര​​​വി​​​ക്കു​​​ന്ന​​​ത് ​​​പ​​​തി​​​വാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ​​​പൊ​​​ലീ​​​സ് ​​​പ​​​റ​​​യു​​​ന്നു.​​​ ​​​യു​​​വാ​​​വി​​​നെ​​​തി​​​രെ​​​ ​​​ഗാ​​​ർ​​​ഹി​​​ക​​​ ​​​പീ​​​ഡ​​​ന​​​ത്തി​​​നും​​​ ​​​മ​​​ർ​​​ദ്ദ​​​ന​​​ത്തി​​​നും​​​ ​​​കേ​​​സു​​​ക​​​ളെ​​​ടു​​​ത്തു.​​​ ​​​മ​​​ല​​​പ്പു​​​റം​​​ ​​​സ്‌​​​നേ​​​ഹി​​​ത​​​യി​​​ലാ​​​ണ് ​​​യു​​​വ​​​തി​​​യും​​​ ​​​കു​​​ട്ടി​​​ക​​​ളും​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​ഉ​​​ള​​​ള​​​ത്.​​​ ​​​ഇ​​​യാ​​​ൾ​​​ ​​​വേ​​​റെ​​​യും​​​ ​​​വി​​​വാ​​​ഹം​​​ ​​​ചെ​​​യ്ത​​​യാ​​​ളാ​​​ണ്.​​​ ​​​മു​​​തു​​​വ​​​ല്ലൂ​​​ർ​​​ ​​​ഭാ​​​ഗ​​​ത്താ​​​ണ് ​​​പ​​​ണ്ട് ​​​താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നും​​​ ​​​സ​​​മീ​​​പ​​​കാ​​​ല​​​ത്താ​​​ണ് ​​​ത​​​ങ്ങ​​​ളു​​​ടെ​​​ ​​​സ്റ്റേ​​​ഷ​​​ൻ​​​ ​​​ലി​​​മി​​​റ്റി​​​ലേ​​​ക്ക് ​​​വ​​​ന്ന​​​തെ​​​ന്നും​​​ ​​​പൊ​​​ലീ​​​സ് ​​​പ​​​റ​​​ഞ്ഞു.​​​ ​​​പു​​​ക​​​യി​​​ല്ലാ​​​ത്ത​​​ ​​​അ​​​ടു​​​പ്പ് ​​​നി​​​ർ​​​മ്മാ​​​ണ​​​ ​​​തൊ​​​ഴി​​​ലാ​​​ളി​​​യാ​​​ണ് ​​​ഷ​​​മീ​​​ർ.