vd-satheeshan

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് മുങ്ങിപ്പോകാന്‍ സാദ്ധ്യതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.. കേസ് ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഡി.വൈ,​എഫ്.ഐ നേതാക്കൾക്കെതിരെ നടപടിയെടുത്തത് മുഖം രക്ഷിക്കാനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.. രാഷ്ട്രീയ പാർട്ടികൾ ക്രിമിനൽ സംഘങ്ങളെ അകറ്റി നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിലെ അർജുൻ ആയങ്കിക്ക് കാറ് എടുത്ത് നൽകിയ സി.പി.എം അംഗം സജേഷിനെ പാർട്ടി ഒരു കൊല്ലത്തേക്ക് പുറത്താക്കിയിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിന്‍റെ നിർദ്ദേശ പ്രകാരം ചെമ്പിലോട് ലോക്കൽ കമ്മിറ്റിയാണ് സജേഷിനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്.