archery

പാരീസ് : ആർച്ചറി വേൾഡ് കപ്പ് സ്റ്റേജ് ത്രീയിൽ ഇന്ത്യൻ താരദമ്പതികളായ ദീപിക കുമാരി- അതാനു ദാസ് സഖ്യം മിക്സഡ് റിക്കർവ് ഇനത്തിൽ സ്വർണം നേടി. ഹോളണ്ടിന്റെ വാൻഡെൻബർഗ്-ഗബ്രിയേല സഖ്യത്തെയാണ് ഫൈനലിൽ ഇന്ത്യൻ സഖ്യം കീഴടക്കിയത്. നേരത്തേ ദീപിക,അങ്കിത ഭഗത്,കൊമാലിക ബാരി എന്നിവരടങ്ങിയ സഖ്യം വനിതാ റിക്കർവ് ഇനത്തിൽ സ്വർണം നേ‌ിയിരുന്നു.