gggh

ലണ്ടൻ : യു.കെയിൽ അഞ്ചുവയസുകാരിയായ മകളെ ​ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരിയായ മാതാവ്​ കുറ്റം സമ്മതിച്ചു. കൊവിഡ് ഭയത്തെ തുടർന്നാണ് യുവതി മകളെ ദാരുണമായി കൊലപ്പെടുത്തിയതെന്ന് യുവതി പറഞ്ഞു. തെക്കൻ ലണ്ടനിൽ 2020 ജൂൺ 30നായിരുന്നു കേസിനാസ്പദമായ സംഭവം. സുധ ശിവാനന്തം എന്ന 36കാരി മകൾ സായഗിയെ കിടപ്പുമുറിയിൽ വച്ച്​ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

​താൻ കൊവിഡ് ബാധിച്ച് മരിക്കുമെന്നും ഇതോടെ അഞ്ചുവയസായ മകൾക്ക്​ അമ്മയെ കൂടാതെ ജീവിക്കേണ്ടി വരുമെന്നുംമുള്ള ചിന്തയാണ് സുധയെ കൊലപാതകം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. കൊലപാതകത്തിന്​ ശേഷം സുധ ഒരു വർഷത്തോളം മാനസിക അസ്വാസ്​ഥ്യം പ്രകടിപ്പിച്ചുവെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവ ദിവസം ഫ്ലാറ്റിലെത്തിയ അയൽക്കാരാണ് മകളെ ശരീരത്തിൽ നിരവധി തവണ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. യുവതിയും പരിക്കേറ്റ നിലയിലായിരുന്നു. 2006 മുതൽ സുധയും കുടുംബവും യു.കെയിലാണ്​ താമസം.

ഭർത്താവ് പറയുന്നത്

രോഗങ്ങളെക്കുറിച്ച്​ ആശങ്ക സുധയെ വല്ലാതെ അലട്ടിയിരുന്നു. കൊവിഡ് പടർന്ന് പിടിക്കുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തതോടെ രോഗം വന്ന്​ മരിക്കുമെന്ന ഭയം യുവതിയിൽ ഉടലെടുത്തിരുന്നതായി ഭർത്താവ്​ പറഞ്ഞു. സംഭവ ദിവസം തന്നോട് ജോലിയ്ക്ക് പോകരുതെന്ന് പറഞ്ഞിരുന്നു. അകാരണമായ ഭയവും സാമൂഹിക ഒറ്റ​പ്പെടലുമാണ്​ ഭാര്യ മകളെ കൊല്ലാൻ പ്രേരിപ്പിച്ചത്. കൊലപാതകത്തിന് മുൻപ് വരെ ഏറെ സന്തോഷത്തോടെയാണ് ജീവിച്ചതെന്നും സ്വബോധത്തോടെ ഭാ​ര്യക്ക്​ ഒരിക്കലും മകളെ കൊല്ലാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ കോടതി നിർദ്ദേശ പ്രകാരം ചികിത്സയിലാണ് സുധ.