vellapally

ചേർത്തല: എസ്.എൻ.ഡി.പി യോഗംജില്ലാ നേതൃയോഗങ്ങൾ ഇന്നു മുതൽ ജൂലായ് ആറുവരെ ഓൺലൈനായി നടക്കും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലായിരിക്കും യോഗങ്ങൾ. ഇന്ന് എറണാകുളം ജില്ലയിലാണ് തുടക്കം. ജൂലായ് ആറിന് ആലപ്പുഴയിൽ സമാപന യോഗം നടക്കും.

കൊവിഡ് സാഹചര്യം പരിഗണിച്ച് ഓൺലൈനിൽ നടക്കുന്ന യോഗം രാവിലെ 10.30 മുതൽ 12.30 വരെയും വൈകിട്ട് 3 മുതൽ 5 വരെയും രണ്ട് സെഷനുകളിലായാണ് നടക്കുക. യോഗത്തിന്റെയും പോഷകസംഘടനകളുടെയും നിരവധി യോഗങ്ങൾ ഇതിനകം ഓൺലൈനിൽ നടന്നുകഴിഞ്ഞു. എറണാകുള‌ത്തേത് ഇന്ന് രാവിലെയും കോട്ടയത്തേത് ഉച്ചയ്ക്ക് ശേഷവും നടക്കും. 29 ന് രാവിലെ ഇടുക്കി, വൈകിട്ട പത്തനംതിട്ട, 30 ന് രാവിലെ കൊല്ലം, വൈകിട്ട്
തിരുവനന്തപുരം. ജൂലായ് ഒന്നിന് രാവിലെ തൃശൂർ, വൈകിട്ട് മലപ്പുറം. മൂന്നിന് രാവിലെ പാലക്കാട്, വൈകിട്ട് കോഴിക്കോട്. അഞ്ചിന് രാവിലെ കണ്ണൂർ, വൈകിട്ട് കാസർകോട്. ആറിന് രാവിലെ വയനാട്, വൈകിട്ട് ആലപ്പുഴയിൽ സമാപന യോഗം.

ഗൂഗിൾമീ​റ്റ് പ്ലാ​റ്റ്‌ഫോമിലായിയിരിക്കും യോഗങ്ങൾ. ഓരോ ജില്ലയിലേയും എല്ലാ യൂണിയനുകളിൽ നിന്നു പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ബോർഡ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഓരോ യൂണിയനും പത്ത് മിനി​റ്റ് വീതം അനുവദിക്കും. സംസാരിക്കാൻ യൂണിയനുകൾക്ക് ക്രമനമ്പരും നൽകും. സൈബർ സേന ഹെൽപ്പ് ലൈൻ: 7592099000