a-jayasannkar

തിരുവനന്തപുരം: രാമനാട്ടുകര സ്വർണക്കടത്തി​ന്റെ സൂത്രധാരൻ എന്നുകരുതുന്ന അർജുൻ ആയങ്കിയുമായി ബന്ധമില്ലെന്ന ഡി.വെെ.എഫ്.ഐ നിലപാടിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ. അർജുൻ ആയങ്കി എന്നയാളുമായി പാവങ്ങളുടെ പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. ടിയാനെ സ്വർണക്കടത്തോ ക്വട്ടേഷൻ വർക്കോ ഏൽപ്പിക്കുന്നവർ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം ചെയ്യേണ്ടതും ഭവിഷ്യത്തുകൾ സ്വയം അനുഭവിക്കേണ്ടതുമാകുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ ഫോട്ടോയിൽ കാണുന്ന അർജുൻ ആയങ്കി എന്നയാളുമായി പാവങ്ങളുടെ പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. ടിയാനെ സ്വർണക്കടത്തോ ക്വട്ടേഷൻ വർക്കോ. ഏൽപ്പിക്കുന്നവർ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം ചെയ്യേണ്ടതും ഭവിഷ്യത്തുകൾ സ്വയം അനുഭവിക്കേണ്ടതുമാകുന്നു. മുകളിൽ കാണുന്ന പോലുള്ള ചിത്രങ്ങളാൽ ആരും വഞ്ചിതരാകരുത്. കോൺഗ്രസ്- ബിജെപി നേതാക്കളും സിൻഡിക്കേറ്റ് മാദ്ധ്യമങ്ങളും നടത്തുന്ന കുപ്രചരണങ്ങളിൽ കുടുങ്ങി പോകുകയും ചെയ്യരുത്.