v

മുംബയ്: മുംബയിലെ താനെ ഉല്ലാസ്നഗർ മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ കവർച്ച നടത്താൻ ശ്രമിച്ച ഏഴംഗ സംഘം അറസ്റ്റിൽ. യു.പി സ്വദേശികളായ ജാഹിർ അഹമ്മദ്(30) ഇമ്മാനുദ്ദീൻ ഖാസിം ഖാൻ(57) ജാർഖണ്ഡ് സ്വദേശികളായ റിജുൽ ഷേഖ് (35) കാലു ഷേഖ്(55) തപൻ മണ്ഡൽ(48) അജിം ഷേഖ്(28) നേപ്പാൾ സ്വദേശി രാംസിംഗ്(32) എന്നിവരെയാണ് ഇന്നലെ പുലർച്ചെ പൊലീസ് പിടികൂടിയത്.

ചുമർ തുരന്നുകയറി കവർച്ച നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ഇതിനായി ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് ചുമർ തുരക്കുന്നതിനിടെയാണ് സംഘം പോലീസിന്റെ പിടിയിലായത്.

പ്രതികളെല്ലാം ഉല്ലാസ്നഗറിൽ തന്നെയാണ് താമസിച്ചുവന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവർ ഇതിന് മുമ്പും കവർച്ചകൾ നടത്തിയെന്നും പോലീസ് സംശയിക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.