ജയ്പൂർ: രാജസ്ഥാനിൽ ചാരവൃത്തി നടത്തിയെന്നാരോപിച്ച് യുവാവിനെ സൈനിക രഹസ്യാന്വേഷണ വിഭാഗം പിടികൂടി. ജെയ്സാൽമീറിലെ ബസൻപീർ ഗ്രാമവാസി ഭായ് ഖാനാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാൾ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ജെയ്സാൽമീറിലെ സൈനിക ക്യാമ്പിന് സമീപം കാന്റീൻ നടത്തിയിരുന്ന ഇയാൾ ഇതിന്റെ മറവിലാണ് ചാരവൃത്തി നടത്തിയിരുന്നതെന്നാണ് സംശയം. വെള്ളിയാഴ്ച സൈനിക ക്യാമ്പിന്റെ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ട ഇയാളെ രഹസ്യാന്വേഷണ വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു.
ഇയാളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽ ശ്രീലങ്ക, പാകിസ്ഥാൻ, ലണ്ടൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സംശയകരമായ നിരവധി ഫോൺ നമ്പറുകൾ കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.