കണ്ണിന്റെ വരൾച്ചയ്ക്ക് പ്രധാന കാരണം അമിത ബാഷ്പീകരണവും, കണ്ണീരിന്റെ അളവ് കുറയുന്നത് നിമിത്തം കണ്ണിലെ നേർത്ത പാളിക്കുണ്ടാകുന്ന തകരാറുമാണ്. കണ്ണിലെ എരിച്ചിൽ, ചൊറിച്ചിൽ, ചുവപ്പ്, തളർച്ച, കാഴ‌്ച്ചമങ്ങൽ തുടങ്ങിയവയാണ് വരണ്ട കണ്ണിന്റെ ലക്ഷണങ്ങൾ. സ്ഥിരമായി കംപ്യൂട്ടർ, മൊബൈൽ, ടി.വി എന്നിവയുടെ ഉപയോഗം, കോണ്ടാക്ട് ലെൻസ് ഉപയോഗം, വൃത്തിഹീനത എന്നിവ വരൾച്ചയെ ശക്തമാക്കും. കണ്ണുകൾക്ക് ആവശ്യമായ വിശ്രമം നൽകണം. കണ്ണുകൾ മൂടുന്ന വിധത്തിലൂള്ള കണ്ണടകൾ ഉപയോഗിക്കുക. ഹ്യുമിഡിഫൈയർ ഉപയോഗിക്കുന്നയിലൂടെ വായുവിലെ ഈർപ്പം നിലനിർത്തി കണ്ണുനീരിന്റെ ബാഷ്പീകരണം നിയന്ത്രിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വരൾച്ചയെ ചെറുക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിന് കൃത്യമായ ഉറക്കം അനിവാര്യമാണ്. കണ്ണുകളിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ അസഹനീയമായാൽ ഡോക്ടറെ സമീപിക്കുക.