shefali

ലണ്ടൻ : ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കാഡ് വനിതാ ക്രിക്കറ്റർ ഷെഫാലി വെർമ്മയ്ക്ക് സ്വന്തം. ഇന്നലെ ഇംഗ്ളണ്ടിനെതിരായ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചതോടെയാണ് 17 വർഷവും 150 ദിവസവും പ്രായമുള്ള ഷെഫാലിയെത്തേടി റെക്കാഡെത്തിയത്. കഴിഞ്ഞയാഴ്ചയാണ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. 2019ലായിരുന്നു ട്വന്റി-20 അരങ്ങേറ്റം.