tvm-corporation

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിനുള്ളില്‍ ശുചീകരണതൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റിലായി. മലയിന്‍കീഴ് തച്ചോട്ട്കാവ് സ്വദേശി അജിയെയാണ് മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെയാണ് അജി തൊഴിലാളിയെ കാബിനുള്ളിലേക്ക് വിളിച്ച് കടന്നുപിടിക്കാ‍ന്‍ ശ്രമിച്ചത്. അജിയെ സസ്പെൻഡ് ചെയ്‌തെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു