തിരുവനന്തപുരം: കോഴിക്കോട് രാമനാട്ടുകരയിൽ സ്വർണക്കവർച്ചാ സംഘം അപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി സ്വദേശി ഫിജാസിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചെർപ്പുളശ്ശേരിയിൽ നിന്നുള്ള സംഘത്തിനെ കൊടുവള്ളി സംഘവുമായി ബന്ധപ്പെടുത്തിയത് ഫിജാസ് ആണെന്ന് പൊലീസ് പറഞ്ഞു.