കുവൈറ്റ് സിറ്റി : രാജ്യത്തെ കെട്ടിട നിയമം ലംഘിച്ചതിനെ തുടർന്ന് 8000 പ്രവാസികളെ താമസസ്ഥലത്ത് നിന്ന് പുറത്താക്കിയതായി അധികൃതർ അറിയിച്ചു. കെട്ടിട നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തിയ മിന്നൽ പരിശോധനകളിലാണ് ഇത്രയേറെ പേര്‍ പുറത്താക്കപ്പെട്ടത്. കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ അനുമതിയുള്ള വീടുകളില്‍ കുടുംബ സമേതമല്ലാതെ താമസിക്കുന്ന അവിവാഹിതരായ പ്രവാസികളെ പാര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. നിയമം ലംഘിച്ച് കെട്ടിടങ്ങള്‍ വാടകയ്ക്കു നല്‍കിയ ഉടമകള്‍ക്കെതിരേയും നടപടിയെടുക്കും. കുടുംബ സമേതമല്ലാതെ താമസിക്കുന്നവര്‍ക്ക് വീട് നല്‍കാന്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ തയ്യാറാവരുതെന്നും അത് കുവൈറ്റിന്റെ മൂല്യങ്ങള്‍ക്കെതിരാണെന്നും ഗവര്‍ണര്‍ തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹ് അറിയിച്ചു.