തിരുവനന്തപുരം : സ്വർണക്കടത്ത് ക്വട്ടേഷൻ കേസിന്റെ മറപിടിച്ച് പാർട്ടിക്കെതിരെ മാദ്ധ്യമങ്ങൾ സംഘടിതമായ അപവാദ പ്രചാരണങ്ങൾ നടത്തുന്നുവെന്ന് സി.പി.എം നേതാവ് പി. ജയരാജൻ ആരോപിച്ചു. കേസിന്റെ ഭാഗമായി ഭാഗമായി പുറത്ത് വന്നിട്ടുള്ള പേരുകാർ മൂന്നോ നാലോ വർഷം മുൻപ് എടുത്ത ഫോട്ടോകൾ അവതരിപ്പിച്ചുകൊണ്ടാണ് പാർട്ടിവിരുദ്ധ പ്രചാരവേല നടത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടയാൾ,അയാൾ വഴി തെറ്റി എന്ന് പറയുന്നതിന് പകരം അവരുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്ന പ്രാകൃത രീതിയാണ് വലതുപക്ഷ രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും തുടരുന്നത്. .ഇപ്പോൾ കുറ്റാരോപിതരായവരെ പേരെടുത്ത് പറഞ്ഞുകൊണ്ട് തന്നെ തള്ളിപ്പറയാനും കർശന നടപടിക്ക് വിധേയമാക്കാനും അധികാരികളോട് ആവശ്യപ്പെട്ട പാർട്ടിയാണ് സി.പി.എം. എം.അപ്പൊഴാണ് മൂന്നുനാലുവർഷങ്ങൾക്ക് മുൻപുള്ള ഫോട്ടൊകളും സോഷ്യൽ മീഡിയയിൽ നേരത്തേ ഇട്ട പോസ്റ്റുകളും എടുത്ത് പാർട്ടിയെ കടന്നാക്രമിക്കുന്നത്..മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി പാർട്ടി മെമ്പർമാരോ അനുഭാവികളോ തെറ്റായ കാര്യത്തിൽ ഏർപ്പെട്ടാൽ അതിനെ തള്ളിപ്പറയാൻ പാർട്ടി തയ്യാറായിട്ടുണ്ട്.
ഇപ്പോഴത്തെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അഴീക്കോട്ടെ യുവാവിനെ 4 വർഷം മുൻപ് ഡി വൈ എഫ് ഐ യിൽ നിന്ന് ഒഴിവാക്കിയതാണ്.തില്ലങ്കേരി സ്വദേശിയെ ഷുഹൈബ് വധക്കേസിനെ തുടർന്ന് പാർട്ടി പുറത്താക്കിയതാണ്.
ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയമില്ല.എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള അത്യാർത്തി മൂലം ചിലർ തെറ്റായ മാർഗത്തിൽ സഞ്ചരിക്കുന്നുണ്ട്. ഇത്തരക്കാരോടുള്ള കർശന നിലപാട് പാർട്ടി നേരത്തെ വ്യക്തമാക്കിയതാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.